Breaking News

ഇന്ധന വില വര്‍ധന: എക്‌സൈസ് നികുതി കുറച്ചേക്കും

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയിന്മേലുള്ള എക്‌സൈസ് നികുതി കുറയ്ക്കാന്‍ സാധ്യത. നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന ഇന്ധന വിലയില്‍ ജനരോഷം ശക്തമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് നികുതി കുറയ്ക്കുന്നതിനെ കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നതെന്നാണ് സൂചന.
ഇക്കാര്യത്തില്‍ എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയവുമായും ധനമന്ത്രാലയം ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ധന വില ആശങ്കപ്പെടുത്തും വിധം ഉയരുന്നുവെന്ന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ ഇത് സാധൂകരിക്കുകയും ചെയ്യുന്നു. മാര്‍ച്ച് പകുതിയോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.
പെട്രോള്‍, ഡീസല്‍ വിലയില്‍ 60 ശതമാനത്തോളം നികുതിയാണ് ഈടാക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇന്ധനവില വര്‍ധനവ് ചര്‍ച്ചയാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രവും സംസ്ഥാനവും പെട്രോളിയം മേഖലയില്‍നിന്ന് 5.56 ലക്ഷം കോടിയുടെ വരുമാനം നേടിയെന്നാണു സര്‍ക്കാര്‍ കണക്കുകള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *