Breaking News

ഗവ ഐടിഐ ആറ്റിങ്ങൽ എൻ.എസ്.എസ് ക്യാമ്പ് “നിറവ്”

ആറ്റിങ്ങൽ: ഗവ ഐടിഐ ആറ്റിങ്ങൽ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് “നിറവ് ” 2023 – 2024 ന് ആവേശോജ്വലമായ പര്യവസാനം. ഡിസംബർ 26 ന് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പ്
ജനുവരി ഒന്നാം തീയതി അവസാനിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് ഉദ്ഘാടന ദിവസം രാവിലെ റാലി സംഘടിപ്പിച്ചിരുന്നു. പതാക ഉയർത്തൽ ചടങ്ങ് ഐടിഐ വൈസ് പ്രിൻസിപ്പൽ മിനി.കെ നിർവഹിച്ചു.വാർഡ് കൗൺസിലർ സുധർമ, പി.റ്റി.എ പ്രസിഡന്റ് ഷാജി.എൽ തുടങ്ങിയവർ ഉദ്ഘാടന വേളയിൽ ആശംസകൾ അർപ്പിച്ചു. ആറ്റിങ്ങൽ ഗവ പോളിടെക്നിക്കിൽ ഏഴു ദിവസമായി നടന്ന ക്യാമ്പിൽ വോളണ്ടിയേഴ്സിന്റെ വ്യക്തിത്വ വികസനം സാമൂഹിക ബോധം എന്നിവ ഉയർത്തുന്നതിന് വേണ്ട ബോധവൽക്കരണ ക്ലാസുകൾ, ആസാദ് ജ്വാല ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, ഇലക്ട്രൽ അവബോധ പരിപാടികൾ, വയോജനങ്ങൾക്കൊപ്പം ഒരു ദിനം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

ഒന്നാം ദിവസം ക്യാമ്പിൽ പങ്കെടുത്ത വോളണ്ടിയേഴ്സ്നുവേണ്ടി പ്രശസ്ത പേഴ്സണാലിറ്റി ട്രെയിനർ ആദേശ് പ്രതാപ്
“ഐസ് ബ്രേക്കിംഗ് ക്ലാസ്” എടുത്തു. രണ്ടാം ദിവസം “ലൈഫ് സ്കിൽ ആൻഡ് മൈൻഡ് ഫുൾ നെസ്” എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് കാർത്തിക കൃഷ്ണൻ ക്ലാസ് എടുത്തു. തുടർന്ന് ആറ്റിങ്ങൽ ഗവ താലൂക്ക് ആശുപത്രി ശുചീകരിച്ച് ഹോസ്പിറ്റലിലെ വയറിങ് പ്ലംബിംഗ് മുതലായ റിപ്പയറിങ് ജോലികൾ ചെയ്തു നൽകി.
മൂന്നാം ദിവസം മുദാക്കൽ പഞ്ചായത്തിലെ പൂവണത്തുംമൂട് സ്ഥിതിചെയ്യുന്ന പൊന്നൂസ് വൃദ്ധസദനത്തിലെ അശരണരായ വൃദ്ധ മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം ചെലവിട്ട് അവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും കിടപ്പ് രോഗികൾക്ക് ഭക്ഷണം വാരി നൽകുകയും സാന്ത്വന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ഫസ്റ്റ് എയ്ഡിനെ കുറിച്ചുള്ള ക്ലാസ് ആറ്റിങ്ങൽ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണൻ നയിച്ചു. നാലാം ദിവസം ചിറയിൻകീഴ് താലൂക്ക് ഇലക്ഷൻ സെക്ഷനിലെ സീനിയർ ക്ലർക്ക് മുഹമ്മദ് റാഫി ജനാധിപത്യത്തിൽ വോട്ടിംഗിന്റെ മഹത്വംവോളന്റിയേഴ്സിന് മനസ്സിലാക്കി നൽകുന്നതിന് വേണ്ടി ഇലക്ട്രൽ ബോധവൽക്കരണ ക്ലാസ് എടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുകയും, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ പരിശീലനം കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് ഗവ ഐടിഐ ആറ്റിങ്ങലിലെ ട്രെയിനീസിന് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തു. ഉച്ചയ്ക്കുശേഷം എക്സൈസ് ഓഫീസർ രാധാകൃഷ്ണപിള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

അഞ്ചാം ദിവസം വെള്ളാണിക്കൽപാറ സന്ദർശിച്ച് അവിടെ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കുകൾ വോളണ്ടിയേഴിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. നിയമവും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ വുമൺ പ്രൊട്ടക്ഷൻ ഓഫീസ് പൂജപ്പുര ലീഗൽ അഡ്വൈസർ അശ്വതി ബാബു ലീഗൽ ക്ലാസ് എടുത്തു.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഐഎസ്എച്ച്ഒ വി.മുരളീകൃഷ്ണ ക്യാമ്പ് സന്ദർശിക്കുകയും സൈബർ വോളണ്ടിയർ രജിസ്ട്രേഷന് ട്രെയിനീസിനോട് നിർദ്ദേശം നൽകുകയും ചെയ്തു.ആറാം ദിവസം ശുചിത്വമിഷൻ ആർ.പി.ഒ ജയരാജിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണത്തിനുള്ള ബോധവൽക്കരണം നൽകി. പരിപാടിയുടെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. കൂടാതെ അവരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ശുചിത്വ ബോധവൽക്കരണ സർവ്വേ നടത്തുകയും ഉണ്ടായി. തുടർന്ന് 9 മണിമുതൽ ന്യൂ ഇയർ സെലിബ്രേഷൻ സംഘടിപ്പിച്ചു.ഏഴാം ദിവസം ക്യാമ്പ് അവലോകനവും ക്യാമ്പ് വിലയിരുത്തലും സമാപന സമ്മേളനവും നടന്നു. സമാപന സമ്മേളനം ഐ.ടി.ഐ പ്രിൻസിപ്പൽ അനിൽകുമാർ.ടി ഉദ്ഘാടനം ചെയ്തു. വോളണ്ടിയർ ക്യാപ്റ്റൻ ദേവപ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മിനി കെ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിൽ ബി, സീനിയർ ഇൻസ്ട്രക്ടർ നികേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുരേഷ് ജി.എസ് ക്യാമ്പ് വിലയിരുത്തുകയും മികച്ച വോളണ്ടിയർ മാർക്കുള്ള പുരസ്കാരം വിതരണം ചെയ്യുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *