Breaking News

വര്‍ണ്ണശബളവും വൈവിധ്യവുമാര്‍ന്ന ബാലദിന ഘോഷയാത്ര ശ്രദ്ധേയമായി

ആറ്റിങ്ങൽ: ബാലസംഘം 86 മത്തെ വാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു. ശിങ്കാരി മേളത്തിന്റെ അകമ്പടിയോട് കൂടി വര്‍ണ്ണശബളവും വൈവിധ്യവുമാര്‍ന്നതുമായ ഘോഷയാത്ര കാണികൾക്ക് വർണ്ണ വിസ്മയം തീർത്തു. കളർ ബലൂൺ, വിവിധ വർണ്ണത്തിലുള്ള റിബൺ, കൊടികൾ, നിരവധി വചനങ്ങൾ എഴുതിയ പ്ലക്കാർഡുകൾ എന്നിവ കൈയിലേന്തി നൂറ് ഓളം ബാലസംഘം കൂട്ടികളും അവരുടെ രക്ഷിതാക്കളും ഘോഷയാത്രയിൽ അണിനിരന്നു. തച്ചൂർക്കുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര അവനവഞ്ചേരി കൊച്ചാലുംമൂട്ടിൽ സമാപിച്ചു.

തുടർന്ന് നടന്ന യോഗം ബാലസംഘം മുൻ ജില്ല കമ്മിറ്റി അംഗം ശ്രീനിധി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ശ്രീഷ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ ജോ:സെക്രട്ടറി ശ്രവ്യ പ്രദീപ് സ്വാഗതം ആശംസിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്.കൂമാരി, എം.പ്രദീപ്, എം.മുരളി, സി.ചന്ദ്രബോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ കുട്ടികളുടെ അവകാശ പത്രികയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.ഘോഷയാത്ര കടന്നുപോയ വിവിധ ഇടങ്ങളിൽ കുട്ടികൾക്ക് മധുര പാനീയങ്ങളും ലഘു ഭക്ഷണവും ഒരുക്കിയിരുന്നു. മേഖല വൈസ് പ്രസിഡൻറ് ആരോമൽ നന്ദി രേഖപ്പെടുത്തി. കൺവീനർ റ്റി.റ്റി ഷാജി, ജോ:കൺവീനർമാരായ കാർത്തിക, ഷീല, കോഡിനേറ്റർ എസ്.കൃഷ്ണദാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *