

തിരുവനന്തപുരം: ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നല്‍കി വാങ്ങാമെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെയുള്ള തിരുവനന്തപുരം സിറ്റി പോലീസിന്റെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പറും ഉത്തരങ്ങളും ആര്‍ക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.




ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാര്‍ത്ഥികള്‍ പുലര്‍ത്തണമെന്ന് കേരള പോലീസ് അഭ്യര്‍ഥിച്ചു. പരീക്ഷാ സംവിധാനങ്ങള്‍ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.



