Breaking News

ലഫ്. ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ നിര്‍വാഹമില്ല; ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മദ്യനയകേസില്‍ ജയിലിലായതോടെ ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം. ഡല്‍ഹി സര്‍ക്കാരിലെ മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവച്ചതോടെയാണ് ഭരണ പ്രതിസന്ധി രൂക്ഷമായത്. മന്ത്രിയുടെ രാജി ലഫ്‌നന്റ് ഗവര്‍ണറെ അറിയിക്കാനാകാതെ വട്ടം കറങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മന്ത്രിയുടെ രാജി അറിയിക്കാന്‍ ഫയല്‍ തയ്യാറാക്കാന്‍ കെജ്‌രിവാള്‍ കോടതിയുടെ അനുമതി തേടേണ്ട അവസ്ഥയിലാണ് ഡല്‍ഹി ഭരണ സംവിധാനം. അരവിന്ദ് കെജ്‌രിവാള്‍ രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഭരണ പ്രതിസന്ധി രൂക്ഷമാകുന്നത്.

പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്നും പാര്‍ട്ടിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവച്ചത്. രാജിക്കത്ത് കെജരിവാളിന്റെ ഓഫീസിന് കൈമാറിയെന്നാണ് രാജ് കുമാര്‍ വ്യക്തമാക്കി. മന്ത്രിയെ മാറ്റി വകുപ്പുകള്‍ പകരം മറ്റൊരു മന്ത്രിക്ക് നല്‍കണമെങ്കില്‍ ജയിലിലുള്ള മുഖ്യമന്ത്രി കെജരിവാള്‍ ലഫ്. ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കണം. എന്നാല്‍ സാങ്കേതികമായി ഇതിന് നിലവില്‍ സാധിക്കില്ല. ഈ നടപടിക്ക് വിചാരണക്കോടതി അനുമതി വേണം. ഈ സാഹചര്യം മറിക്കടക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *