Breaking News

ഗൂഗിള്‍ പിക്‌സല്‍ 6എ ഇന്ത്യയിലെത്തി; മുന്‍കൂര്‍ ബുക്ക് ചെയ്യാം, ഒപ്പം പിക്‌സല്‍ ബഡ്‌സ് പ്രോയും

ജൂലായ് 28 മുതലാണ് ഫോണിന്റെ വിതരണം ആരംഭിക്കുക. 43999 രൂപയണ് വില. വിവിധ ഓഫറുകളിലൂടെ ഈ വിലയില്‍ കുറവുണ്ടാവും.

ഇക്കഴിഞ്ഞ മേയില്‍ നടന്ന ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിക്കപ്പെട്ട ഗൂഗിള്‍ പിക്‌സല്‍ 6എ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ജൂലായ് 28-നാണ് ഫോണിന്റെ വില്‍പന ആരംഭിക്കുക. ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്‍പന. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടെ ഇപ്പോള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം.ജൂലായ് 28 മുതലാണ് ഫോണിന്റെ വിതരണം ആരംഭിക്കുക. 43,999 രൂപയണ് വില. വിവിധ ഓഫറുകളിലൂടെ ഈ വിലയില്‍ കുറവുണ്ടാവും. ഗൂഗിളില്‍നിന്നുള്ള ഒറിജിനല്‍ ആന്‍ഡ്രോയിഡ് അനുഭവം ഫോണില്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പിക്‌സല്‍ ഫോണുകള്‍ എത്തുന്നത്. പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന വില കൂടിയ ഫോണുകളാണിത്. 6.1 ഇഞ്ച് ഒഎ.ല്‍ഇ.ഡി. സ്‌ക്രീന്‍, 60ലഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ലോഹവും ഗ്ലാസും ചേര്‍ന്ന ഡ്യുവല്‍ ടോണ്‍ ഡിസൈന്‍ എന്നിവയാണ് പിക്‌സല്‍ 6എ-യ്ക്കുള്ളത്. ആപ്പിളിന്റെ മാതൃകയില്‍ സ്വന്തം പ്രൊസസര്‍ ചിപ്പായ ടെന്‍സര്‍ ആണ് ഗൂഗിള്‍ പുതിയ പിക്‌സല്‍ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 128 ജിബി സ്റ്റോറേജുണ്ട്. 4306 എം.എ.എച്ച്. ആണ് ബാറ്ററി. 12 എം.പി. പ്രധാന ക്യാമറയും 12 എം.പി. അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറ സംവിധാനവും. എട്ട് എം.പി. സെല്‍ഫി ക്യാമറയുമാണുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *