Breaking News

വര്‍ക്കലയില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീപിടിച്ചു; കനത്ത നാശനഷ്ടം

വര്‍ക്കല: വര്‍ക്കലയില്‍ വസ്ത്ര വ്യാപാരശാലയ്ക്ക് തീപിടിച്ചു. വര്‍ക്കല വടശ്ശേരിക്കോണം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ് വാലി എന്ന വസ്ത്ര വ്യാപാരശാലയിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് നിലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. മീറ്റര്‍ ബോര്‍ഡില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്.

ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ മൂന്നു വാഹനങ്ങള്‍ കഠിനമായി പ്രയത്‌നിച്ചാണ് തീകെടുത്തിയത്. സ്റ്റാഫുകളെല്ലാം താഴത്തെ നിലയില്‍ ആയിരുന്നതിനാലും ആ സമയം കസ്റ്റമേഴ്‌സിന്റെ തിരിക്കില്ലാതിരുന്നതിനാലും ആളപായം ഉണ്ടായിട്ടില്ല. തമിഴ്‌നാട് സ്വദേശിയായ മോഹനകണ്ണന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്സ്ഥാപനം. തീപിടിത്തത്തെ തുടര്‍ന്ന് 30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി മോഹനകണ്ണന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *