Breaking News

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം: ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്

ദില്ലി: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്ക് കരസ്ഥമാക്കി. അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയയ സിദ്ധാര്‍ത്ഥ് റാം കുമാര്‍ അഞ്ചാം പരിശ്രമത്തിലാണ് നാലാം റാങ്ക് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്ക് നേടിയ സിദ്ധാര്‍ത്ഥ് എഴുതിയ മൂന്ന് തവണയും റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.

1016 പേരുടെ റാങ്ക് പട്ടികയില്‍ ഇക്കുറി മലയാളി തിളക്കമാണ് പ്രതിഫലിച്ചത്. വിഷ്ണു ശശികുമാര്‍ (31 റാങ്ക്), അര്‍ച്ചന പി പി (40 റാങ്ക്), രമ്യ ആര്‍ (45 റാങ്ക്), ബിന്‍ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോര്‍ജ് (93 റാങ്ക്), ജി ഹരിശങ്കര്‍ (107 റാങ്ക്), ഫെബിന്‍ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷന്‍ (169 റാങ്ക്), മഞ്ജുഷ ബി ജോര്‍ജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിന്‍ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. 1016 പേരുടെ പട്ടികയില്‍ 80 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *