

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ, മംഗലപുരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മേഖലാ കമ്മിറ്റികൾ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ മംഗലപുരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ മുട്ടപ്പലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ സിപിഐഎം മംഗലാപുരം ഏര്യാ കമ്മിറ്റി അംഗം ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സന്ദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാഷിം സ്വാഗതം ആശംസിച്ചു. അനീഷ് ജാഥ ക്യാപ്റ്റനും, റിനു ജാഥ മാനേജരും , രാജലക്ഷ്മി വൈസ് ക്യാപ്റ്റനും ആയിട്ടുള്ള കാൽനട പ്രചരണ ജാഥ അഴൂർ മാവിൻമൂടിൽ നിന്നും ആരംഭിച്ച ജാഥ ഗാന്ധിസ്മാരകത്ത് സമാപിച്ചു. സമാപനയോഗം ഡിവൈഎഫ്ഐ മംഗലപുരം ബ്ലോക്ക് വൈസ് പ്രസിഡൻറ് സുഹൈൽ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് വി അനിലാൽ മഹിളാ അസോസിയേഷൻ മംഗലാപുരം ഏരിയ സെക്രട്ടറി ബി ശോഭ സിപിഐഎം മുട്ടപ്പലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രശോഭൻ ഷിബു,ലില്ലി,സന്ദീപ്, പ്രീത, ജയകുമാർ,സജയൻ, അനികുമാർ തുടങ്ങിയവർ സംസാരിച്ചു.

ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി
ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.എ.വിനീഷ് ഉദ്ഘാടനം ചെയ്തു.സുജിൻ ജാഥാ ക്യാപ്റ്റനും, പ്രശാന്ത് മങ്കാട്ടു ജാഥാ മാനേജരും, അഖില വൈസ് ക്യാപ്റ്റനുമായിട്ടുള്ള ജാഥ എ.എസി.എ.സി നഗറിൽ നിന്ന് ആരംഭിച്ച് കുഴിമുക്കിൽ സമാപിച്ചു. സമാപനയോഗം ജില്ലാ കമ്മിറ്റി അംഗം അനസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി സുഖിൽ, പ്രസിഡൻ്റ് നന്ദുരാജ്,എക്സിക്യൂട്ടീവ് അംഗം സംഗീത് തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചുതെങ്ങ് മേഖല കമ്മിറ്റി
ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖല കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു, ജാഥാ ക്യാപ്റ്റൻ വിഷ്ണു മോഹനന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കായിക്കരയിൽ നിന്ന് ആരംഭിച്ച ജാഥ അഞ്ചുതെങ്ങിൽ സമാപിച്ചു. സമാപന സമ്മേളനം മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ ജെറാൾഡ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗം അനസ്,ജാഥാക്യാപ്റ്റൻ വിഷ്ണു മോഹൻ, വൈസ് ക്യാപ്റ്റൻ ജിതിൻ, നന്ദൂ ദാസ്, ദീപക്, വിഷ്ണു ദർശൻ, ഗൗരി എന്നിവർ സംസാരിച്ചു.
ഇടയ്ക്കോട് മേഖല കമ്മിറ്റി

ഇടയ്ക്കോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണജാഥ ഡിവൈഎഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ് അനൂപ് ഉദ്ഘാടനം ചെയ്തു. അഖിൽ ക്യാപ്റ്റനും,ശ്രദ്ധ പ്രദീപ് വൈസ് ക്യാപ്റ്റനും, അർജിത്ത് മാനേജറുമായ ജാഥ പരുത്തിയിൽ നിന്ന് ആരംഭിച്ച് കോരണിയിൽ സമാപിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സുഖിൽ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡൻറ് ഭാഗ്യമുരളി, ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻറ് നന്ദുരാജ്, ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

മുദാക്കൽ മേഖലാ കമ്മിറ്റി
മുദാക്കൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ഡിവൈഎഫ്ഐ ആറ്റിങ്ങൽ മുൻ ബ്ലോക്ക് പ്രസിഡൻറ് എം.ബി ദിനേഷ് ഉദ്ഘാടനം ചെയ്തു. അക്ഷയ് ക്യാപ്റ്റനും, അർജുൻ എം മോഹൻ മാനേജറും, ദീപാ റാണി വൈസ് ക്യാപ്റ്റനുമായ ജാഥ പൊയ്കമുക്കിൽ നിന്ന് ആരംഭിച്ച് ഇളമ്പതടത്തിൽ അവസാനിച്ചു. സമാപന സമ്മേളനം ബാലസംഘം ജില്ലാ പ്രസിഡൻറ് ഭാഗ്യ മുരളി ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് മേഖല കമ്മിറ്റി
ചിറയിൻകീഴ് മേഖല കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അനസ് ഉദ്ഘാടനം ചെയ്തു. ഉണ്ണിമോൻ ജാഥ ക്യാപ്റ്റനും, ബേഷ്മ വൈസ് ക്യാപ്റ്റനും,അഖിൽ പ്രകാശ് മാനേജരുമായ ജാഥ ആനത്തലവട്ടത്ത് നിന്ന് ആരംഭിച്ച് ചിറയിൻകീഴ് ബസ് സ്റ്റാൻന്റിൽ സമാപിച്ചു.സമാപനയോഗം ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് ആർ.പി നന്ദുരാജ് ഉദ്ഘാടനം ചെയ്തു. ഏര്യാ കമ്മിറ്റി അംഗം വിജയകുമാർ , ആർ.സരിത തുടങ്ങിയവർ സംസാരിച്ചു.

കടയ്ക്കാവൂർ മേഖലാ കമ്മിറ്റി
കടയ്ക്കാവൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് വി. അനൂപ് ഉദ്ഘാടനം ചെയ്തു. സുഹൈൽ ജാഥ ക്യാപ്റ്റനും, അശ്വതി, സജയൻ തുടങ്ങിയവർ വൈസ് ക്യാപ്റ്റനും, മുഹമ്മദ് റിയാസ് മാനേജരുമായ ജാഥ തെക്കുംഭാഗത്ത് നിന്ന് ആരംഭിച്ച് തൊപ്പി ചന്തയിൽ സമാപിച്ചു. 6 കിലോമീറ്ററിൽ അധികം സഞ്ചരിച്ച ജാഥക്ക് നിരവധി സ്ഥലങ്ങളിൽ സ്വീകരണം നൽകി. തൊപ്പിചന്തയിൽ നടന്ന സമാപനയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം അൻസാരി ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, അജിൻ പ്രഭ തുടങ്ങിയവർ സംസാരിച്ചു.


