

കല്ലമ്പലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഗ്രന്ഥശാല യിൽ ജൻശിക്ഷൺ സൻസ്ഥാൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വായന ദിനാഘോഷം സംസ്ഥാന സാക്ഷരത മിഷൻ മുൻ ഡയറക്ടറും കോന്നി എൻ.എസ്. കോളജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ.കോന്നി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകൾ ആരംഭിക്കാനായി പ്രയത്നിച്ച പി.എൻ. പണിക്കർ നവകേരള ശിൽപ്പികളിൽ ഒരാളാണന്നു ഗോപകുമാർ അഭിപ്രായപ്പെട്ടു. ജൻശിക്ഷൺ ഡയറക്ടർ വി.കെ.സിന്ധു വായനദിന സന്ദേശം നൽകി. സ്നേഹാശ്രമത്തിലെ അച്ഛനമ്മമാർ പി.എൻ. പണിക്കരുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ജൻശിക്ഷൺ സൻസ്ഥാൻ സ്നേഹാശ്രമത്തിൽ സംഘടിപ്പിച്ച സൗജന്യ തൊഴിൽ പരിശീലന പദ്ധതി ബ്യൂട്ടിഷ്യൻ കോഴ്സ് പാസായ 40 കുട്ടികൾക്ക് കേന്ദ്രസർക്കാരിൻ്റെ സർട്ടിഫിക്കറ്റു കൾ കല്ലു വാതുക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ്.എൻ. അജിത് വിതരണം ചെയ്തു. ജൻശിക്ഷൺ സൻസ്ഥാൻ ജില്ലാ കോഡിനേറ്റർ ജയകൃഷ്ണൻ, റിസോഴ്സ്പേഴ്സൺ ദീപ്തി, ബാലസാഹിത്യകാരൻ വിശ്വൻ കുടിക്കോട് എന്നിവർ സംസാരിച്ചു.
സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണംരാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ബി.സുനിൽകുമാർ, ആർ. ഡി.ലാൽ,ആലപ്പാട്ട് ശശിധരൻ,ജി. രാമചന്ദ്രൻപിള്ള, പള്ളിക്കൽ മോഹൻ, അനിൽ കടുക്കറ എന്നിവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

