Breaking News

വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല: ശ്രീനിവാസപുരം പുന്നകൂട്ടത്തിൽ അനന്തു ഭവനിൽ സുനിൽകുമാർ(61) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു മരണപ്പെട്ട സുനിൽകുമാർ . മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് വർക്കല പോലീസ് അറിയിച്ചു. പോലീസിന്റെ സയൻറിഫിക് വിഭാഗം സ്ഥലത്തെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *