

വധുവായ പല്ലവിക്കൊപ്പം വന്ന സഹോദരൻ ഹരീഷ്, വിവാഹസൽക്കാരത്തിനു ശേഷം തന്റെ അമ്മയ്ക്ക് അസുഖമുണ്ടെന്ന് അവകാശപ്പെടുകയും ചികിത്സയ്ക്കായി 50,000 രൂപ വാങ്ങി സ്ഥലം വിടുകയും ചെയ്തു
ബെംഗളൂരു : രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ അവിവാഹി തയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു യുവാവുമായി വിവാഹം കഴിപ്പിച്ചു, ഇടനിലക്കാരികളായ യുവതികൾ നാല് ലക്ഷം രൂപ തട്ടിയെടുത്തു.
കർണ്ണാടകയിലെ കൊപ്പൽ ജില്ലയിലെ ഗംഗാവതിയിലെ ദുർഗാ പ്രസാദ് (34) ആണ് വഞ്ചിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് വിവാഹത്തിന്റെ ഇടനിലക്കാരികളായി നിന്നവർ തന്നെ കബളിപ്പിച്ചതായി യുവാവ് മനസ്സിലാക്കിയത്. തുടർന്നാണ് യുവാവ് പരാതിയുമായി പോലീസിൽ എത്തിയത്.

പോലീസ് പറയുന്നത് ഇങ്ങനെ , ദുർഗ്ഗാ പ്രസാദിന്റെ മാതാപിതാ ക്കൾ കൊപ്പലിലുള്ള ശ്രീദേവി എന്ന വിവാഹ ബ്രോക്കർ വഴി ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ തയാരു എന്ന യുവതിയെ അവർ പരിചയപ്പെട്ടു. അവർ വഴി വിജയവാഡ കൃഷ്ണലങ്കയിൽ നിന്നുള്ള പല്ലവി എന്നു വിളിക്കുന്ന ആമണി എന്ന യുവതി ദുർഗ്ഗാ പ്രസാദിന്റെ വധുവായി എത്തുകയായിരുന്നു. പല്ലവിയെ ഇഷ്ടപ്പെട്ടതിനാൽ, യുവാവിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചു.
പല്ലവിയുടെ മാതാപിതാക്കൾക്ക് സുഖമില്ലെന്നും ചികിത്സയ്ക്ക് പണം ആവശ്യമാണെന്നും പറഞ്ഞ് വിവാഹത്തിന്റെ ഇടനിലക്കാ രായ യുവതികൾ യുവാവിൽ നിന്ന് 3.5 ലക്ഷം രൂപ പിരിച്ചെടുത്തു. അതിനുശേഷം ജൂൺ 5 ന് വിജയവാഡയിലെ കനകദുർഗ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. ജൂൺ 7 ന് ഗംഗാവതിയിലെ യുവാവിന്റെ വീട്ടിൽ ഒരു ഗംഭീര വിവാഹ സൽക്കാരവും സംഘടിപ്പിച്ചു.

വധുവായ പല്ലവിക്കൊപ്പം വന്ന സഹോദരൻ ഹരീഷ്, വിവാഹ സൽക്കാരത്തിനു ശേഷം തന്റെ അമ്മയ്ക്ക് അസുഖമുണ്ടെന്ന് അവകാശപ്പെടുകയും ചികിത്സയ്ക്കായി 50,000 രൂപ വാങ്ങി സ്ഥലം വിടുകയും ചെയ്തു. ഇതിനുശേഷം, പല്ലവി ഭർത്താവിനൊപ്പം താമസിക്കാൻ വിസമ്മതിച്ചു. താൻ ഇതിനകം വിവാഹിതയാ ണെന്നും രണ്ട് കുട്ടികളുണ്ടെന്നും അവൾ അറിയിച്ചു. ഭർത്താവ് തന്നെ ഉപേക്ഷിച്ചുപോയതിനാലാണ് താൻ കുട്ടികളോടൊപ്പം താമസിക്കുന്നതെന്ന് അവൾ പറഞ്ഞു. ഇതോടെയാണ് യുവാവ് കബളിക്കപെട്ടെന്ന് മനസ്സിലായതും ,പോലീസിൽ പരാതി നൽകാൻ തയ്യാറായതും.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

