
കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി അഥവാ കൊച്ചി-മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. ഓണ്‍ലൈനായി ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ.പി.സ്റ്റേഷനായിരുന്നു ഉദ്ഘാടന വേദി.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി.എസ്.യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുത്തു. കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതി വാതക വിതരണം. 3226 കോടിയാണ് പദ്ധതി ചെലവ്.
12 എം.എം.എസ്. സി.എം.ഡി. വാതക നീക്കശേഷിയുള്ള പൈപ്പ് ലൈന്‍ വരുന്നതോടെ കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം (പി.എന്‍.ജി) വീടുകളിലെത്തും. കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സി.എന്‍.ജി.) വ്യവസായികള്‍ക്കും വാഹന ഉടമകള്‍ക്കും പ്രയോജനം ചെയ്യും.
ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിനും കര്‍ണാടകത്തിനും വളരെ പ്രധാനപ്പെട്ട ദിവസമെന്നാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. ഈ രണ്ട് സംസ്ഥാനങ്ങളും പൈപ്പ് ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടുവെന്നും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പൈപ്പ് ലൈന്‍ കാരണമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. വികസനത്തിനായി സഹകരിച്ചാല്‍ ലക്ഷ്യം അസാധ്യമല്ല. പ്രകൃതി വാതകം മലീനീകരണം കുറയ്ക്കും. പരിസ്ഥിതിയും ആരോഗ്യവും മെച്ചപ്പെടും. പദ്ധതി അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ കാരണമാകും. ഇത് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.