Breaking News

കേരള യാത്രയുമായി ബി.ജെ.പി: പുതിയ ഘടകക്ഷികള്‍ക്കും സാധ്യത

കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് തുടങ്ങി. ഇതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേരള യാത്ര നടത്തും. ഫെബ്രുവരിയിലാകും കേരള യാത്രയെന്നാണ് ബി.ജെ.പി നേതൃത്വം സൂചിപ്പിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമാകുകയുള്ളൂവെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. നിരവധി കാര്യങ്ങളാണ് ബി.ജെ.പി കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുക, സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുകളും സ്വര്‍ണക്കടത്ത് പോലുള്ള വിഷയങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുക, സമുദായ നേതാക്കളുമായും മറ്റ് പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുക തുടങ്ങിവയാണ് അതില്‍ പ്രധാനം. ഏറ്റുമാനൂരില്‍ ചേര്‍ന്ന സംസ്ഥാനതല നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ജില്ലാ നേതൃത്വങ്ങള്‍ കേരള യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണ്. യാത്ര കടന്നുപോകേണ്ട സ്ഥലങ്ങളും മറ്റ് കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഘടക കക്ഷികള്‍ വരുന്ന സാഹചര്യവും നേതൃത്വം തള്ളിക്കളയുന്നില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *