Breaking News

പെരുന്നാൾ പ്രാർത്ഥനയിൽ നിന്ന് പ്രചരണപഥത്തിലേക്ക്: വർക്കലയിൽ കഹാറിന്റെ തുടക്കമൊരുങ്ങി

പെരുന്നാൾ ദിനത്തിൽ മത സൗഹൃദ സന്ദർശനം; നാളെ കാപ്പിൽ നിന്ന് റോഡ് ഷോ ആരംഭിക്കും

വർക്കല: നിയമസഭാ തിരഞ്ഞെടുപ്പിനോട നുബന്ധിച്ച് വർക്കല മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വർക്കല കഹാർ ചെറിയ പെരുന്നാൾ ദിനത്തിൽ വിവിധ മതകേന്ദ്രങ്ങൾ സന്ദർശിച്ച് ദിനം ആചരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ നടയറ പള്ളിയിൽ എത്തിയ അദ്ദേഹം നിസ്കാരത്തിൽ പങ്കെടുത്തു. വിശ്വാസികളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നതിനുശേഷം നാട്ടുകാരുമായി ആശംസകൾ കൈമാറുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.

തുടർന്ന് വർക്കല ശിവഗിരി മഠം സന്ദർശിച്ച അദ്ദേഹം ശ്രീ നാരായണ ഗുരുദേവന്റെ സമാധിയിൽ എത്തി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി. സമൂഹത്തിൽ ഐക്യവും സമാധാനവും നിലനില്ക്കട്ടെയെന്നാശംസിച്ച് നടത്തിയ പ്രാർത്ഥന ശ്രദ്ധേയമായി. മഠത്തിലെ അധികാരികളുമായും ഭക്തജനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി.

സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം മടങ്ങി. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം കാപ്പിൽ മുതൽ റോഡ് ഷോ സംഘടിപ്പിച്ച് പ്രചരണത്തിന് തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി നടക്കുന്ന റോഡ് ഷോയിൽ പ്രവർത്തകരും അനുഭാവികളും വലിയ തോതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

Related posts

Leave a Reply

Your email address will not be published. Required fields are marked *