
വർക്കല: പ്രായപൂർത്തിയാകാത്ത മകനു വാഹനം ഓടിക്കാൻ നൽകിയ സംഭവത്തിൽ മാതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വർക്കല ചിലക്കൂർ സ്വദേശിനിയായ 38 വയസുകാരിയാണ് കേസിൽ പ്രതിയായത്. പോലീസിന്റെ അന്വേഷണത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടി അനധികൃതമായി വാഹനം ഓടിച്ചതായി കണ്ടെത്തി. കൂടാതെ, വാഹനത്തിൽ നിയമവിരുദ്ധമായ രൂപമാറ്റങ്ങൾ വരുത്തിയതും, നമ്പർ പ്ലേറ്റുകൾ യഥാസ്ഥാനത്ത് പതിച്ചിട്ടില്ലാതെയും വാഹനം ഉപയോഗിച്ചതായി കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വർക്കല ടൗണിലൂടെ 15 വയസുകാര നാണ് അമിത വേഗത്തിൽ ഇരുചക്രവാഹനം ഓടിച്ചു വരവേ പോലീസ് പിടിയിലായത്. ഇതിനെ തുടർന്ന് ഭാരതീയ ന്യായ സംഹിതയും മോട്ടോർ വാഹന നിയമവും പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ശിക്ഷയുടെ കാഠിന്യം:
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A പ്രകാരം വാഹന ഉടമയോ രക്ഷിതാവോക്കെതിരെ ₹25,000 വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്നതാണ്. കൂടാതെ, ബന്ധപ്പെട്ട വാഹനത്തിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനും അധികാരികൾക്ക് സാധിക്കും.
ലൈസൻസ് ഇല്ലാത്തവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്ന തിന് സെക്ഷൻ 5, 180 പ്രകാരം പിഴയും 3 മാസം വരെ തടവും ലഭിക്കാവുന്നതാണ്. വാഹനത്തിൽ അനധികൃത മാറ്റങ്ങൾ വരുത്തൽ, രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കൂടി പ്രത്യേകം പിഴശിക്ഷകൾ ബാധകമാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്നത് ഗൗരവമായ നിയമലംഘനമാണ്. ഇത്തരത്തിലുള്ള കേസുകളിൽ കർശന നടപടി തുടരുമെന്നും, പോലീസ് മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കളും വാഹന ഉടമകളും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ …

