Breaking News

വർക്കലയിൽ അഡ്വ. വി.ജോയി നാളെ നാമനിർദേശപത്രിക സമർപ്പിക്കും

വർക്കല: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട നുബന്ധിച്ച് വർക്കല നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർത്ഥിയായ അഡ്വ. വി. ജോയി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. മാർച്ച് 21-ന് രാവിലെ 11 മണിയോടെയാണ് വർക്കല താലൂക്ക് ഓഫീസിൽ അദ്ദേഹം പത്രിക സമർപ്പിക്കുന്നത്.

പത്രിക സമർപ്പണത്തോടനുബന്ധിച്ച് പ്രദേശത്തെ പ്രവർത്തകരും നേതാക്കളും പങ്കെടുക്കുന്ന ശക്തി പ്രകടനമായിട്ടാണ് പാർട്ടി ഓഫീസിൽ നിന്നും പുറപ്പെടുന്നത്.

വർക്കലയുടെ വികസനവും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തനം തുടരുമെന്ന് വി.ജോയി വ്യക്തമാക്കി. പൊതുജനങ്ങളുടെ പിന്തുണയോടെ മണ്ഡലത്തിൽ കൂടുതൽ മുന്നേറ്റങ്ങൾ സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കൂടെയുണ്ടാകണം… ഒപ്പം ഉണ്ടാവണം…” എന്ന ആഹ്വാനത്തോടെ യാണ് അദ്ദേഹം വോട്ടർമാരോട് പിന്തുണ അഭ്യർത്ഥിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *