Breaking News

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം: ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കാർഡിയോ ശ്രിയുടെയും കർണിയർ ഹിയറിംഗ് എയ്ഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിലയ്ക്കാമുക്ക് യു.പി സ്കൂളിൽ നടന്ന ക്യാമ്പ് വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വക്കം സജീവ് ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക്ക് ആരോഗ്യപരമായ ബോധവൽക്കരണവും പ്രാഥമിക ചികിത്സാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധരുടെ നിർദേശങ്ങളും ഒരുക്കിയിരുന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗം വക്കം അജിത്, വക്കം സുനു, ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രദേശവാസികളുടെ സാന്നിധ്യത്തിൽ നടന്ന ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *