
തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്ന് സംവിധായകനും നടനുമായ മധുപാല്‍ രാജിവെച്ചു. സംസ്ഥാനത്ത് ഭരണതലത്തില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കഴിഞ്ഞ നാല് വര്‍ഷക്കാലം ക്ഷേമനിധി ബോര്‍ഡിനെ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായും ഈ കാലയളവില്‍ നിരവധി ക്ഷേമ പദ്ധതികള്‍ ശക്തിപ്പെടുത്താനായതായും മധുപാല്‍ വ്യക്തമാക്കി.
പെന്ഷന് തുകയും വിവിധ ധനസഹായങ്ങളും വര്‍ധിപ്പിച്ചതാണ് പ്രധാന നേട്ടങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 4000 രൂപയായിരുന്ന പെന്ഷന് 5000 രൂപയായി ഉയര്‍ത്തുകയും 1100 രൂപയായിരുന്ന കുടുംബപെന്‍ഷനും അവശതാ പെന്‍ഷനും 1600 രൂപയാക്കി വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നേടുകയും ചെയ്തു. 2026 ഏപ്രിലില്‍ 4600 പേര്‍ക്ക് 5000 രൂപ വീതം പെന്‍ഷനും 375 പേര്‍ക്ക് കുടുംബപെന്‍ഷനും നാല് പേര്‍ക്ക് അവശതാ പെന്‍ഷനും വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു.

വിവാഹ ധനസഹായം 25,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയതും ചികിത്സാ ധനസഹായം ഓരോ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ രണ്ട് ലക്ഷം രൂപ ലഭിക്കുന്ന രീതിയിലാക്കിയതും മരണാനന്തര ധനസഹായം 10,000 രൂപയില്‍നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തിയതും ഈ കാലയളവിലെ നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമാ ടിക്കറ്റുകളില്നിന്നുള്ള മൂന്ന് രൂപ സെസും അംഗങ്ങളില്‍നിന്നുള്ള അംശദായവുമാണ് ബോര്‍ഡിന്റെ പ്രധാന വരുമാന സ്രോതസ്. 2022-ല്‍ 23.45 ലക്ഷം രൂപയായിരുന്ന കരുതല്‍ ധനം ഈ വര്‍ഷം 75.72 ലക്ഷം രൂപയായി ഉയര്‍ന്നതായും കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (CSR) ഫണ്ട് സ്വീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നേടിയെടുത്തതായും മധുപാല്‍ പറഞ്ഞു.

അംഗസംഖ്യയിലും ഗണ്യമായ വര്‍ധനവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2245 പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ കഴിഞ്ഞതോടെ ആകെ അംഗസംഖ്യ 20,592 ആയി ഉയര്‍ന്നു. അംഗങ്ങളുടെ വരിസംഖ്യ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികളും ശക്തമാക്കി.ബോര്‍ഡ് പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റലൈസേഷനും ഈ കാലയളവിലെ പ്രധാന മാറ്റമായി. പെന്ഷന്, ധനസഹായം, അപേക്ഷകള്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന സംവിധാനം നടപ്പിലാക്കിയതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമായതായി അദ്ദേഹം പറഞ്ഞു.
60 വയസിന് ശേഷവും മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത കലാകാരന്മാര്ക്ക് ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നേടാനായതും അംഗത്വ നടപടികള്‍ ലഘൂകരിച്ചതും പ്രധാന നേട്ടങ്ങളാണെന്ന് മധുപാല്‍ വ്യക്തമാക്കി. 2021-22 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പെന്ഷന് ഇനത്തില്‍ 90 കോടിയിലധികം രൂപയും മറ്റ് ധനസഹായങ്ങള്‍ക്കായി അഞ്ച് കോടിയിലധികം രൂപയും ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു.
തിയേറ്ററുകളില്‍നിന്നുള്ള സെസ് പിരിവ് കാര്യക്ഷമമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപടികള്‍ സ്വീകരിച്ചെന്നും ക്ഷേമനിധി ബോര്‍ഡിന്റെ കുടിശ്ശിക നിവാരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് 2024 ജനുവരി 18-ന് പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. ഇതോടെ സെസ് പിരിവ് കൂടുതല്‍ കാര്യക്ഷമമായി.
സെസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത 35ഓളം കേസുകളില്‍ 28 കേസുകളിലും സര്‍ക്കാരിനും ക്ഷേമനിധി ബോര്‍ഡിനും അനുകൂല വിധി ലഭിച്ചതായും ഈ വിധി ഭാവിയില്‍ ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ സുരക്ഷിതമാക്കുമെന്നും മധുപാല്‍ കൂട്ടിച്ചേര്‍ത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …