Breaking News

മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതിയടക്കം 3 പേര്‍ കസ്റ്റഡിയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ യുവതിയടക്കം മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍. ലുക്ക്മാന്‍, സിജി, അജിത്ത് എന്നിവരാണ് ആറ്റിങ്ങല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ആലംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപത്തില്‍നിന്ന് ജനുവരി, ഫെബ്രുവരി, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായാണ് പല തവണകളായി മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ആകെ 11,26,000 രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *