Breaking News

സംസ്ഥാനത്ത് നാല് ലക്ഷം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷം ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലാണ് കിറ്റ് വിതരണം നടന്നുകൊണ്ടിരിക്കുന്നത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും റേഷന്‍ വിതരണത്തില്‍ പുരോഗതിയുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഒട്ടുമിക്ക കടകളിലും കിറ്റ് പൂര്‍ണമായി എത്തി.

ഇനി രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് കിറ്റ് ലഭിക്കാനുളളത്. അതും ഇന്നത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനിയും കിറ്റ് വാങ്ങാത്തവരെ, കിറ്റെത്തിയ വിവരം റേഷന്‍ കട വ്യാപാരികള്‍ നേരിട്ട് വിളിച്ച് അറിയിക്കുന്നുണ്ട്. എട്ട് മണി കഴിഞ്ഞാലും കിറ്റ് വാങ്ങാന്‍ ആളുണ്ടെങ്കില്‍ കട തുറന്നിരിക്കുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും.

അതേസമയം, എം.എല്‍.എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് യു.ഡി.എഫ് വേണ്ടെന്നു വെച്ചു. സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് തങ്ങള്‍ക്കും വേണ്ടെന്ന് നിലപാടെടുത്താണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ക്കുള്ള കിറ്റ് ബഹിഷ്‌കരിച്ചത്. ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാനായിരുന്നു നേരത്തെ ഭക്ഷ്യ വകുപ്പ് തീരുമാനം. യു.ഡി.എഫിന്റേത് രാഷ്ട്രീയമെന്നാണ് ഇക്കാര്യത്തില്‍ ഭക്ഷ്യമന്ത്രിയുടെ മറുപടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *