

വർക്കല : വർക്കലയിൽ വൻതോതിൽ വ്യാജവാറ്റ് നിർമാണത്തിൽ ഏർപ്പെട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല നടക്കാവ് കുന്നിൽ പുത്തൻവീട്ടിൽ ബഷീർ കുട്ടിയുടെ മകൻ സൈഫുദ്ദീൻ (42) നടയറ മേലേതിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞു മകൻ നിസാർ (43) , തൃശ്ശൂർ ചേർപ്പ് പടിഞ്ഞാറേ മുറിയിൽ ചാണിക്കൽ വീട്ടിൽ ഇച്ചാമന്റെ മകൻ നാരായണൻ (63), കൊല്ലം ഇരവിപുരം ഷിംല മൻസിലിൽ മുഹമ്മദ് ഷെയ്ക്കിന്റെ മകൻ അബ്ദുൾ മുഹമ്മദ് ഷെയ്ക്ക് (71) എന്നിവരെയാണ് ആയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിലെ ഒരു അഡ്വക്കേറ്റ് ഉൾപ്പടെ നാലുപേർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പ്രതികളിൽനിന്ന് 8 ലിറ്റർ വ്യാജ ചാരായവും 190 ലിറ്റർ കോടയും നിരവധി വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ നിസാറിനെ വീട്ടിൽ വച്ചായിരുന്നു വ്യാജവാറ്റ് നിർമ്മാണം. റെയ്ഡിന് എത്തിയ പോലീസ് സംഘത്തെ കണ്ട് നിസാറിന്റ്റെ സഹോദരൻ അഡ്വ: നൗഷാദ്, മുഹ്സിൻ, ഷമീർ ഐസി, കണ്ടൈനർ നിസാർ, എന്നിവർ ഓടിരക്ഷപ്പെട്ടു.. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം അയിരൂർ സിഐ ഗോപകുമാർ എസ്ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ സുനിൽകുമാർ, സി.പി.ഒ മാരായ സുഗുണൻ നായർ, സജീവ്, ബ്രിജ് ലാൽ, ഹോംഗാർഡ് അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.