

വർക്കല : കാർബൺ വിരുദ്ധ മുദ്രാവാക്യവുമായി വർക്കല റെയിൽവേ സ്റ്റേഷനിലെ പരിസ്ഥിതിദിനാചരണം.ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വർക്കല ജനമൈത്രി പോലീസും റെയിൽവേയും സൗണ്ട് ഓഫ് സിറ്റിസൺ എന്ന പരിസ്ഥിതി സൗഹൃദ സംഘടനയും വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസും ചേർന്നാണ് റെയിൽവേസ്റ്റേഷനിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. അന്തരീക്ഷത്തിലെ കാർബൺ ഇന്ത്യ അളവ് കുറയ്ക്കുവാനും അതിനായി കുട്ടികളിലും മറ്റും സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുവാനും പരിപാടിയിൽ ആഹ്വാനം ഉണ്ടായി. വളരെ ഹ്രസ്വമായ യാത്രകൾക്ക് പോലും മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്ന ശീലം മാറ്റിവെച്ച് സൈക്കിൾ സവാരി ശീലിച്ചാൽ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറയ്ക്കാൻ സാധിക്കുമെന്ന് വർക്കല പോലീസ് സ്റ്റേഷൻ പി. ആർ. ഒ ജയപ്രസാദ് പറഞ്ഞു.
മനുഷ്യൻ പ്രകൃതിയെ വളരെയേറെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ അവസ്ഥയാണ് നിലവിലുള്ളത് എന്നാണ് ദക്ഷിണ റെയിൽവേ സ്റ്റേഷൻ മാനേജർ എം ശിവാനന്ദൻ പറഞ്ഞു. മനുഷ്യൻ അവന്റെ നിലനിൽപ്പിനുവേണ്ടി പ്രകൃതിയെ കഴിയുന്നത്ര ചൂഷണം ചെയ്യുന്നു. സകല ചരാചരങ്ങൾക്കും ഈ പ്രപഞ്ചത്തിൽ വളരാനുള്ള അവകാശമുണ്ടെന്നും അവ വളരേണ്ടത് നിലനിൽക്കേണ്ടത് മനുഷ്യന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും അത് തിരിച്ചറിഞ്ഞു നമ്മൾ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗണ്ട് ഓഫ് സിറ്റിസൺ അംഗങ്ങളായ സജു ഗോപിനാഥൻ, സുദർശനൻ, വിനീത് വർക്കല റെയിൽവേ ഗേറ്റ് കീപ്പർമാരായ ഗോപിനാഥൻപിള്ള, ബീന രവീന്ദ്രൻ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ മുപ്പതോളം വൃക്ഷത്തൈകളും പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി വച്ചുപിടിപ്പിച്ചു പരിസ്ഥിതി സൗഹൃദ പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രശസ്ത മജീഷ്യൻ ഹാരിസ് താഹയുടെ സജീവ സാന്നിധ്യവും പരിസ്ഥിതി ദിനാചരണത്തിൽ ഉണ്ടായിരുന്നു.