

വർക്കല:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വർക്കല ബ്ലോക്ക് പഞ്ചായത്ത് 6.4 ലക്ഷത്തിന്റെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും നൽകി. പി പി ഇ കിറ്റ് , പൾസ് ഓക്സിമീറ്റർ, N95 മാസ്കുകൾ , സർജിക്കൽ മാസ്കുകൾ, ഗ്ലൗസുകൾ ,സാനിറ്റൈസർ , തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശശികല ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ:അമിത് മീട്ടുവിന് കൈമാറി .ഇന്ന് മൂന്നു മണിക്ക് താന്നിമൂട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ രജനി അനിൽ, പഞ്ചായത്തംഗം സനിൽകുമാർ, CPIM ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാർ, ബ്ലോക്ക്പഞ്ചായത്ത് ചെറുന്നിയൂർ ഡിവിഷൻ കോവിഡ്പ്രതിരോധ സേന കൃാപ്റ്റൻ അമൽരാജ്, തുടങ്ങിയവരെ കൂടാതെ ഡി വൈ എഫ് ഐ പ്രവർത്തകരും പങ്കെടുത്തു.