
വർക്കല, ചെമ്മരുതി, ചെറുന്നിയൂർ മേഖലകളിൽ ശനിയാഴ്ച കർഷകസഭയും ഞാറ്റുവേല ചന്തയും
വർക്കല: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വർക്കല നഗരസഭ, ചെമ്മരുതി, ചെറുന്നിയൂർ കൃഷിഭവനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്തല കർഷകസഭയും ഞാറ്റുവേല ചന്തയും ജൂലൈ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.
വർക്കല നഗരസഭ അങ്കണത്തിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചെമ്മരുതി കൃഷിഭവൻ അങ്കണത്തിൽ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരീഷ് ജിയും ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശിവകുമാറും ഉദ്ഘാടനം ചെയ്യും.
വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. നസീമാബീവി, കൃഷി ഓഫീസർമാരായ ലക്ഷ്മി എസ്.ജെ. (ചെമ്മരുതി), അശ്വിനി ജെ.എസ്. (ചെറുന്നിയൂർ), ശ്രീലേഖ എസ്. (വർക്കല നഗരസഭ) എന്നിവർ പങ്കെടുക്കും.

കർഷകരെ പ്രോത്സാഹിപ്പിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുക, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സംസ്ഥാന വ്യാപകമായി കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിക്കുന്നത്.
സബ്സിഡികൾ, ധനസഹായ പദ്ധതികൾ, കാർഷിക വികസന പരിപാടികൾ, കാർഷിക വിള ഇൻഷുറൻസ്, കിസാൻ ക്രെഡിറ്റ് ക്യാമ്പയിൻ, സബ്സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്ന എസ്.എം.എ.എം. പദ്ധതി ഉൾപ്പെടെ കർഷകർക്ക് ലഭ്യമായ വിവിധ സേവനങ്ങളെക്കുറിച്ച് കൃഷി ഉദ്യോഗസ്ഥർ ബോധവൽക്കരണം നടത്തും.
ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർ ഉൽപ്പാദിപ്പിച്ച കാർഷിക ഉൽപ്പന്നങ്ങൾ, നടീൽ വസ്തുക്കൾ, പച്ചക്കറി-പഴവർഗങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, വിത്തുകൾ, വളങ്ങൾ, കാർഷിക ഉൽപ്പാദന ഉപാധികൾ എന്നിവയുടെ വിപണനവും സംഘടിപ്പിക്കും.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …