
കൊല്ലൂർ: ആറ്റിങ്ങൽ കരിച്ചിയിലെ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് (ഔഷധ ഗണപതിക്ഷേത്രം), ശ്രീ ഗണേശോത്സവ സമിതി, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗണേശോത്സവം 2026’ ന്റെ ഭാഗമായി നടത്തുന്ന സന്ദേശയാത്രയ്ക്ക് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയിൽ തുടക്കമായി.
ഞായറാഴ്ച രാവിലെ 11.45-ന് ആരംഭിച്ച സന്ദേശയാത്ര ജൂലൈ 4 മുതൽ 6 വരെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. മൈസൂർ ചിന്താമണി ആശ്രമത്തിലെ മാതാ അംബിക ചൈതന്യമയി സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം മൂല്യാധിഷ്ഠിതമായി നിലനിർത്തുന്നതിൽ ഭക്തിപ്രസ്ഥാനങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാതാ അംബിക ചൈതന്യമയി പറഞ്ഞു. കരിച്ചിയിലെ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, സമൂഹത്തിൽ ഐക്യവും കൂട്ടായ്മയും വളർത്തുന്നതിൽ ഗണേശോത്സവങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്മാരായ സുരേഷ് ഭട്ട്, ശ്രീനാഥ് അടിഗ, മാതാ അംബിക ചൈതന്യമയി, ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, സമിതി പ്രസിഡന്റ് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജാചടങ്ങുകൾ നടന്നു.
ചടങ്ങിൽ സുരേഷ് (ഉടുപ്പി), പ്രൊഫ. ശ്രുതിലയം കണ്ണൂർ, നാഗദാസ് ആലപ്പുഴ, കോ-ഓർഡിനേറ്റർ തെറ്റിക്കുളം അനിൽകുമാർ, ട്രസ്റ്റ് സെക്രട്ടറി വക്കം സുനു, കൺവീനർമാരായ വഞ്ചിയൂർ രതീഷ്, അനിബാൾ ആനത്തലവട്ടം, വേങ്ങോട് സുബിൻ, തുളസി ശാർക്കര, രഞ്ജിത്ത് കടയ്ക്കാവൂർ എന്നിവർ പങ്കെടുത്തു.
വൈസ് പ്രസിഡന്റുമാരായ സഞ്ജു വർക്കല, അനിൽ ബ്ലെറി ആറ്റിങ്ങൽ, സതീഷ് കുമാർ ചിറയിൻകീഴ്, ജനകകുമാരി തോട്ടയ്ക്കാട്, അർച്ചന ആറ്റിങ്ങൽ, സുഭാഷിണി ആറ്റിങ്ങൽ, വി.എച്ച്.പി. ജില്ലാ സെക്രട്ടറി തെറ്റിച്ചിറ രതീഷ്, തെറ്റിച്ചിറ ഷീജ, ജയരാജൻ ഗൂഡല്ലൂർ, വിജയലക്ഷ്മി നീലഗിരി, ഓം ശ്രീദേവ് തൃശ്ശൂർ, ബൈജു നിലമ്പൂർ, സുനിൽകുമാർ ആറ്റിങ്ങൽ, അനഘ തെറ്റിക്കുളം എന്നിവരുൾപ്പെടെ നിരവധി പേർ സന്ദേശയാത്രയ്ക്ക് നേതൃത്വം നൽകി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …