
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവയ്പ്പാകാന്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഐഎംഎഫിന്റെ അഭിപ്രായം. ‘പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിര്‍ത്താനും സഹായിക്കും. ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കാനും നിയമങ്ങള്‍ സഹായകമാകും’- ഐ.എം.എഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഗെരി റൈസ് പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാരിനുള്ള മുന്നറിയിപ്പുകൂടി ഐഎംഎഫ് നല്‍കുന്നുണ്ട്. ദശാബ്ദങ്ങളായി നിലവിലുള്ള സംവിധാനത്തില്‍നിന്നും മറ്റൊരു സംവിധാനത്തിലേക്ക് മാറുമ്പോള്‍ ചെറിയൊരു ശതമാനത്തിനെയെങ്കിലും അത് പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. അവരുടെ തൊഴില്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഇത് പരിഹരിക്കാന്‍ സാധിക്കുമെന്നും ഐ.എം.ഫെ് വക്താവ് ചൂണ്ടിക്കാണിക്കുന്നു. സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ ഒമ്പതാംവട്ട ചര്‍ച്ച വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ഐഎംഎഫിന്റെ പ്രസ്താവന.