
വര്‍ക്കല: ഗണേശോത്സവ ട്രസ്റ്റ് വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെയും സുബ്രഹ്മണ്യം കുമാര്‍ കുടുംബാംഗങ്ങളുടെയും കൂട്ടായ്മയില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ അന്നദാനം നടത്തി. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും മെരിലാന്റ് സ്റ്റുഡിയോ സ്ഥാപകനായ ആദ്യകാല ചലചിത്ര നിര്‍മ്മാതാവ് പി.സുബ്രഹ്മണ്യത്തിന്റെ മകനുമായ സുബ്രഹ്മണ്യം കുമാറിന്റെ 41-ാം ഓര്‍മ്മദിനത്തിന്റെ ഭാഗമായിട്ടാണ് അന്നദാനം നടത്തിയത്. ഗണേശോത്സവ ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് സുബ്രഹ്മണ്യം കുമാര്‍. വേനലില്‍ ഒരു മഴ, മുന്നേറ്റം എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ എസ്.കുമാര്‍ നിര്‍മ്മിച്ചിട്ടുണ്ട്.