Breaking News

ശിവഗിരിയില്‍ തടഞ്ഞുവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണം: ബി.ജെ.പി

വര്‍ക്കല: ശിവഗിരിയിലെ തടഞ്ഞുവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി ബി.ജെ.പി. ഇക്കാര്യമുന്നയിച്ച് ബി.ജെ.പി സംസ്ഥാനസമിതിയംഗം ആലംകോട് ദാനശീലനും ശിവഗിരി കൗണ്‍സിലര്‍ ആര്‍.രാഗിയും നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജിക്ക് നിവേദനം നല്‍കി.
ശിവഗിരിയേയും ശിവഗിരി മഠത്തേയും കളങ്കമാക്കുന്ന തരത്തിലും ഗുരുഭക്തരെയാകെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന തരത്തിലുമായിരുന്നു സി.പി.എം നേതൃത്വം കൊടുത്ത മുന്‍ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളെന്ന് നിവേദനത്തില്‍ ബി.ജെ.പി ആരോപിക്കുന്നു.
ശിവഗിരിയമായ ബന്ധപ്പെട്ട മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ഭരണസമിതി യാതൊരു നീതികരണവുമില്ലാതെയാണ് നിര്‍ത്തിവപ്പിച്ചത്. 14 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന തീര്‍ത്ഥാടന പന്തലിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകുന്നതിനു മുന്‍പ് തടഞ്ഞുവച്ചു. അന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണം തടഞ്ഞ ഭരണസമിതി ശിവഗിരിയിലെത്തുന്ന ഭക്തര്‍ക്കുള്ള ഏക ആശ്രയമായ കോഫി ഹൗസും പൂട്ടിക്കുകയാണ് ചെയ്തത്. ജാതിയില്ല വിളമ്പരത്തിന് 5 കോടി അനുവദിച്ചിട്ടും ഇതിന്റെ പണിയും നിര്‍ത്തിവയ്പ്പിക്കുകയും ചുറ്റുമതില്‍ കെട്ടുന്നത് തടഞ്ഞുവയ്ക്കുകയും ചെയ്തു- നിവേദനത്തില്‍ ആരോപിക്കുന്നു.
ബി.ജെ.പി നേതാക്കളായ കെ.ജി.സുരേഷ്, ആര്‍.രാമചന്ദ്രന്‍, എസ്.കെ.എം.സുനില്‍, ഇന്ദു ചന്ദ്രഹാസന്‍, എം.മുകുന്ദന്‍, കൗണ്‍സിലര്‍മാരായ ജി.കെ.ഉണ്ണികഷ്ണന്‍, വിജി, അനീഷ്, അനു.കെ.എല്‍, ഷീന.കെ.ഗോവിന്ദ്, സിന്ധു എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *