Breaking News

കടയ്ക്കാവൂരില്‍ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂക്കൃഷി വിളവെടുപ്പ്

കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂക്കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് നടന്നു. കവലയൂര്‍ കുളമുട്ടം പാടശേഖരത്തില്‍ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം എസ്.എച്ച്.ഒ സജിന്‍ ലൂയിസ് നിര്‍വഹിച്ചു. സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ പൂവനി എന്ന പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച ആയിരം ജമന്തി ചെടികളില്‍ നിന്നുള്ള വിളവെടുപ്പാണ് നടന്നത്.

മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്, ബ്ലോക്ക് മെമ്പര്‍ അക്ബര്‍, കൃഷി ഓഫീസര്‍ ബിജി, കടയ്ക്കാവൂര്‍ എസ്.ഐ ജയപ്രസാദ്, എ.എസ്.ഐ ഹേമ, സംസ്ഥാന ജൈവ കര്‍ഷക അവാര്‍ഡ് ജേതാക്കളായ സത്യന്‍, സുരേന്ദ്രന്‍, ഹെഡ്മിസ്ട്രസ് സജിത.എസ്.നായര്‍, പി.ടി.എ പ്രസിഡന്റ് ദിലീപ്, വൈസ് പ്രസിഡന്റ് ഫിറോജ്, പ്രീതിമ, എം.പി.ടി.എ പ്രസിഡന്റ് കവിത, അധ്യാപകരായ ബിനോദ് മോഹന്‍ദാസ്, സിജോവ് സത്യന്‍, അജിത, പോലീസ് ഓഫീസര്‍മാര്‍, കാര്‍ഷിക രംഗത്തെ പ്രമുഖര്‍, എസ്.പി.സി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *