Breaking News

മിനി ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കിളിമാനൂര്‍: കിളിമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പുളിമാത്ത് ഒഴുകുപാറ കുന്നില്‍ വീട്ടില്‍ രഞ്ചു (36), കമുകിന്‍കുഴി പേഴുവിള വീട്ടില്‍ അനി(40) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ സംസ്ഥാന പാതയില്‍ പുളിമാത്ത് വെച്ചായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും ഹരിത കര്‍മ്മസേനയുടെ പ്ലാസ്റ്റിക്കുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന മിനി ലോറി ബാറ്ററി കേടായതിനെ തുടര്‍ന്ന് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.

കാരേറ്റ് ഭാഗത്ത് നിന്നും വരികയായിരുന്ന രഞ്ചുവും അനിയും സഞ്ചരിച്ചിരുന്ന ബൈക്ക് ഈ മിനി ലോറിയില്‍ വന്നിടിക്കുകയായിരുന്നു. കനത്ത മഴയില്‍ ഇരുട്ടില്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി കാണാതെ പിന്നില്‍ ഇടിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂന്തോട്ട സൂക്ഷിപ്പുകാരനാണ് രഞ്ചു. ഭാര്യ: ആതിര, മകന്‍: അര്‍ണവ്. അനി റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഭാര്യ: ഗീത പുള്ളിമാന്‍ പുളിമാത്ത് പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമാണ്. മക്കള്‍: അനന്ദു, അനു.

Related posts

Leave a Reply

Your email address will not be published. Required fields are marked *