Breaking News

സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍; താത്പര്യ പത്രം ക്ഷണിച്ച് ടോഡി ബോര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരുന്നു. ഷാപ്പ് നടത്താന്‍ താല്‍പര്യമുള്ളവരില്‍നിന്നും ടോഡി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 30 വരെ അപേക്ഷ നല്‍കാം. ഫോര്‍ സ്റ്റാര്‍, ഫൈ സ്റ്റാര്‍ പദവിയുള്ള ഷാപ്പുകളാണ് അനുവദിക്കുന്നത്. ഷാപ്പും റെസ്റ്റോറന്റും വേറെവേറെ പ്രവര്‍ത്തിക്കണം. രണ്ടിടത്തേക്കും പ്രത്യേകം പ്രത്യേകം വഴിയും ഉണ്ടായിരിക്കണം. സ്വന്തമായി സ്ഥലമുള്ളതോ, പാട്ടത്തിനെടുത്തവര്‍ക്കോ സ്റ്റാര്‍ പദവിക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ ടൂറിസം മേഖലകളായ വിജ്ഞാപനം ചെയ്ത മേഖലകളിലാണ് പഞ്ചനക്ഷത്ര ഷാപ്പുകള്‍ വരുന്നത്. കള്ള് കുപ്പികളിലാക്കി വില്‍പ്പന നടത്തുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നതായി ബോര്‍ഡ് ചെയര്‍മാന്‍ യു.പി.ജോസഫ് പറഞ്ഞു.

20 സീറ്റുകളും, 400 ചതുശ്ര ഏരിയയുമാണ് ഷാപ്പുകള്‍ക്ക് വേണ്ടത്. റെസ്റ്റോറന്റും ഷാപ്പും വെവ്വേറെയാണ് പ്രവര്‍ത്തിക്കേണ്ടത്. അടുത്തുള്ള രണ്ട് സ്ഥാപനങ്ങളിലേക്കും പ്രത്യേക വഴിയുണ്ടായിരിക്കണം. ശുചിമുറിയും, കുട്ടികള്‍ക്ക് പാര്‍ക്കുമുണ്ടാകണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ബോര്‍ഡ് പരിശോധിച്ച് സ്റ്റാര്‍ പദവി നല്‍കും. ബോര്‍ഡ് വിജ്ഞാപനമിറക്കിയിരിക്കുന്ന ഭക്ഷണം നല്‍കുമെന്ന് ഉറപ്പു നല്‍കണം. അബ്കാരി ചട്ടപ്രകാരം ഷാപ്പ് നടത്താനുള്ള തെങ്ങുകളുണ്ടാകണം.

തെങ്ങുകളില്ലാതെ പശ്ചാത്തല സൗകര്യമാത്രമാണുള്ളതെങ്കില്‍ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്നും ബോര്‍ഡ് ഇടപെട്ട് കള്ള് പഞ്ചനക്ഷത്ര ഷാപ്പുകളിലെത്തിക്കും. കള്ളു ചെത്താനുള്ള പരിശീലനം, ഷാപ്പിലെ തൊഴിലാളികള്‍ എന്നിവയും നടത്തിപ്പുകാര്‍ക്ക് ആവശ്യമെങ്കില്‍ ബോര്‍ഡ് നല്‍കും. ആറു വര്‍ഷത്തേക്കാണ് സ്റ്റാര്‍ പദവി നല്‍കുന്നത്. കള്ളിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളാണ് അടുത്ത ലക്ഷ്യമെന്നും ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു. കള്ള് കേടുകൂടാതെ കുപ്പികളിലാക്കി സ്റ്റോളുകള്‍ വഴി വില്‍പ്പന നടത്താനായി കമ്പനികളെ ക്ഷണിക്കലാണ് അടുത്ത ലക്ഷ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *