
വർക്കല : കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 100 അടി താഴ്ചയുള്ള കിണറ്റിൽ വീണ വർക്കല പുന്നമൂട് ശ്രീകൃഷ്ണ വീട്ടിൽ ഉണ്ണി (22)യാണ് ഫയർഫോഴ്സ് സംഘം സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.തിങ്കളാഴ്ച വൈകിട്ട് 5.50ഓടെയാണ് സംഭവം. വീട്ടുവളപ്പിലുള്ള ഏകദേശം അഞ്ച് അടി വീതിയും 100 അടി താഴ്ചയുമുള്ള കിണറ്റിൽ, ഏകദേശം 20 അടി ഉയരത്തിൽ വെള്ളമുള്ള നിലയിൽ യുവാവ് വീണ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ASTO റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നെറ്റും റോപ്പും ഉപയോഗിച്ച് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്ത് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. കിണറ്റിനുള്ളിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ വെള്ളം ഒഴിച്ച് ഓക്സിജൻ്റെ അളവ് നല്ലതുപോലെ ക്രമീകരിച്ചാണ് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തത് .

വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ മനു വി നായർ, അഷ്റഫ്, ഷിജിദാസ്, നൗഷാദ്, റെമിത്ത്, കൃഷ്ണജിത്ത്, വിഷ്ണു, രതീഷ്, വിനോദ്, എച്ച്.ജി ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.നിയമ വിദ്യാർത്ഥിയായ യുവാവ് കിണറ്റിൽ വീണത് എങ്ങനെയെന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …