
ആറ്റിങ്ങൽ: സംസ്ഥാനത്ത് പുതിയ കോൺഗ്രസ് മന്ത്രിസഭ അധികാരമേറ്റതിന്റെ ആവേശത്തിൽ ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലുമായി കോൺഗ്രസ് പ്രവർത്തകർ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് പ്രവർത്തകർ പായസ വിതരണവും മധുര പലഹാര വിതരണവും നടത്തി സന്തോഷം പങ്കുവെച്ചത്.

ചിറയിൻകീഴ് പുളിമൂട് ജംഗ്ഷൻ പ്രദേശങ്ങളിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ നാട്ടുകാർക്കും വഴിയാത്രക്കാർക്കും പായസം വിതരണം ചെയ്തു. പുതിയ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. പ്രദേശവാസികളും പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തു.
ആറ്റിങ്ങലിലും കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം

ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തും കോൺഗ്രസ് പ്രവർത്തകർ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കും ബസുകളിലുണ്ടായിരുന്ന യാത്രക്കാരർക്കും നേരിട്ട് പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്ത്രീകളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നിരവധി പേർ ആഘോഷ പരിപാടിയുടെ ഭാഗമാവുകയും പുതിയ സർക്കാരിനോടുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയും ചെയ്തു.

സർക്കാർ അധികാരമേറ്റ ഉടൻ പ്രഖ്യാപിച്ച ജനകീയ തീരുമാനങ്ങൾ വലിയ സ്വീകാര്യത നേടുന്നതായും പ്രവർത്തകർ അഭിപ്രായപ്പെട്ടു. അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചതിൽ സ്ത്രീകൾ സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ ആശാ പ്രവർത്തകർക്ക് 3000 രൂപ ശമ്പള വർധനവും അങ്കണവാടി ടീച്ചർമാർക്ക് 1000 രൂപ ശമ്പള വർധനവും പ്രഖ്യാപിച്ചതും സാധാരണ ജനങ്ങളിൽ ആശ്വാസമുണ്ടാക്കിയതായി പ്രവർത്തകർ പറഞ്ഞു.കോൺഗ്രസ് മന്ത്രിസഭയുടെ ആദ്യദിന തീരുമാനങ്ങൾ തന്നെ ജനക്ഷേമപരമാണെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നതെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …