Breaking News

തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ തീപിടിത്തം

രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം സംഭവം; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

രാജസ്ഥാൻ: തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ട്രെയിനിലെ ബി-1 എസി കോച്ചിലാണ് തീപിടിത്തമുണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന്റെ ചില ബോഗികൾ തീയിൽ പൂർണമായി കത്തി നശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരെ അടിയന്തരമായി സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

അപകടത്തെ തുടർന്ന് ബോഗിയും എഞ്ചിനും വേർതിരിച്ചുവെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്. ട്രെയിനിൽ നിരവധി മലയാളി യാത്രക്കാരും ഉണ്ടായിരുന്നതായി വിവരം. ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തേണ്ട ട്രെയിനായിരുന്നു ഇത്.രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *