
ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ സി. ജോസഫ് വിജയ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന് ഗവർണ്ണർ അംഗീകാരം നൽകി. മുഖ്യമന്ത്രി വിജയ് പൊതുഭരണം, ആഭ്യന്തരം, പോലീസ്, നഗരസഭ ഭരണം, വനിതാ-യുവജന ക്ഷേമം തുടങ്ങി സുപ്രധാന വകുപ്പുകൾ നേരിട്ട് കൈകാര്യം ചെയ്യും.
മുതിർന്ന രാഷ്ട്രീയ നേതാവായ കെ.എ. സെങ്കോട്ടയ്യനെ ധനകാര്യ മന്ത്രിയായി നിയമിച്ചു. ധനകാര്യ വകുപ്പിനൊപ്പം പെൻഷൻ വകുപ്പിന്റെയും ചുമതല അദ്ദേഹത്തിനായിരിക്കും.
പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ എൻ. ആനന്ദിന് ഗ്രാമവികസനം, പഞ്ചായത്തുകൾ, ദാരിദ്ര്യ നിർമാർജനം, ജലവിഭവം, ജലസേചനം തുടങ്ങിയ വകുപ്പുകൾ നൽകി. തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിച്ച ജനറൽ സെക്രട്ടറി ആദവ് അർജുന് പൊതുമരാമത്ത്, കെട്ടിടങ്ങൾ, ദേശീയപാതകൾ, ചെറുകിട തുറമുഖങ്ങൾ, കായിക വികസനം എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ചു.

ജോയിന്റ് ജനറൽ സെക്രട്ടറിയായ സി.ടി.ആർ. നിർമ്മൽ കുമാറിന് ഊർജ്ജം, വൈദ്യുതി, നിയമം, കോടതികൾ, ജയിലുകൾ, അഴിമതി നിരോധനം, നിയമസഭ, തെരഞ്ഞെടുപ്പ്, പാസ്‌പോർട്ട് തുടങ്ങിയ നിർണ്ണായക വകുപ്പുകൾ അനുവദിച്ചു.പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തോടെ ഭരണനടപടികൾ വേഗത്തിലാക്കാനും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനും സർക്കാർ നീക്കമാരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …