Breaking News

ക്വാറിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു

ആറ്റിങ്ങല്‍: ക്വാറി നടത്താന്‍ സ്ഥലം വിട്ടു നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങള്‍ ഇളമ്പ മിഥുന്‍ നിവാസില്‍ ശിവദാസന്റെ മകന്‍ മുരളി, ഭാര്യ ദീപ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയായ വിവേക് അജിത് എന്നയാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മുരളി ഒന്നാം പ്രതിയും ദീപ രണ്ടാം പ്രതിയുമാണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 10ന് എഗ്രിമെന്റ് പ്രകാരം സ്ഥലം 50 ലക്ഷം രൂപ വിവേക് പ്രതികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ പണം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ സ്ഥലം വിട്ടുനല്‍കാനോ വാങ്ങിയ തുക തിരികെ നല്‍കാനോ തയാറാകാതെ വന്നതോടെയാണ് വിവേക് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഐ.പി.സി 406, 420, 34 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *