Breaking News

കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

തലശ്ശേരി: കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കാസ സഭയുടെ പിന്തുണ ഇതുവരെ ചോദിച്ച് വന്നിട്ടില്ലെന്നും സഭയുടെ ഔദ്യോഗിക വൃത്തങ്ങള്‍ ഒന്നുംതന്നെ കാസ സഭയുടെ ഭാഗമാണെന്ന് പറഞ്ഞിട്ടില്ലെന്നും പാംപ്ലാനി വ്യക്തമാക്കി. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോടും കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജിഹാദ് എന്ന വാക്ക് ഒരു മതവിഭാഗത്തിനെ ഉന്നംവയ്ക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞ പാംപ്ലാനി സഭയ്ക്ക് ഇസ്‌ളാമോഫോബിയ ഇല്ലെന്നും അഭിപ്രായപ്പെട്ടു.

മയക്കുമരുന്നുകള്‍ നല്‍കിയും പ്രണയം നടിച്ചും പെണ്‍കുട്ടികളെ വശത്താക്കുന്ന ചില സംഘങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത് ഏതെങ്കിലും മതത്തിന്റെ പ്രശ്‌നമായി കാണുന്നില്ല. മയക്കുമരുന്നിന്റെ വ്യാപനം ഇവിടെ ശക്തമാണ്. അതുപയോഗിച്ച് വഴിതെറ്റിക്കാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. ഒരു വിഭാഗം മാത്രമല്ല ഇത് ചെയ്യുന്നത്. കാസയില്‍ അംഗമായി വൈദികരും ഉണ്ടായിരിക്കാം. ഇസ്‌ളാമോഫോബിയ പടര്‍ത്തുന്ന നിലപാട് സഭയ്ക്കില്ല. അത് ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അപകടമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം സഭയ്ക്ക് ഉണ്ട്. സമൂഹ മാധ്യമങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ല-അദ്ദേഹം വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *