Breaking News

കരുനിലക്കോട് റസിഡന്‍സ് അസോസിയേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

വര്‍ക്കല: വര്‍ക്കല കരുനിലക്കോട് റസിഡന്‍സ് അസോസിയേഷന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തത്. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കരുനിലക്കോട് എസ്.എന്‍.ഡി.പി ശാഖ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തോടൊപ്പം എം.ബി.ബി.എസ്, എം.എസ് പരീക്ഷകളില്‍ വിജയം നേടിയവരെ ആദരിക്കുകയും ചെയ്തു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രയാര്‍ത്ഥ്.ആര്‍.എസ്, റോമ രാജീവ്, തീര്‍ത്ഥ സജിത്ത്, അലന്‍.വി, അര്‍ച്ചന.എം.ആര്‍, വൈഷ്ണ.എസ്, സാന്ദ്രജ.എസ്, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കൃഷ്ണ സുഭാഷ്, ദേവിക ദീപു എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡ് ഏറ്റുവാങ്ങി. എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ അഖില അനിലിനെ അസോസിയേഷന്‍ രക്ഷാധികാരി ദേവദാസന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വിദേശത്തിനിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടിയ അഭിജിത്ത് ഷാജിക്കുവേണ്ടി പിതാവ് ഷാജി ആദരവ് സ്വീകരിച്ചു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു തിലകന്‍, അസോസിയേഷന്‍ പ്രസിഡന്റ് സത്യജിത്ത്, വൈസ് പ്രസിഡന്റ് ഗീത.സി.വി, സെക്രട്ടറി വിനോദ്.ആര്‍, ട്രഷറര്‍ ഷാജി.എ, ജോയിന്റ് സെക്രട്ടറി ശ്രീജ, ഭരണസമിതി അംഗങ്ങളായ ജയശീലന്‍, രാമഭദ്രന്‍, ചന്ദ്രബാബു, വാണി സജീവ് എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *