Breaking News

സിനിമാ സംവിധായകന്‍ വര്‍ക്കല വി.ജയകുമാര്‍ നിര്യാതനായി

സിനിമാ സംവിധായകനും ടെലിവിഷന്‍ ഷോകളുടെ ക്രിയേറ്റീവ് ഡയറക്ടറുമായ വര്‍ക്കല ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്കു സമീപം വിജയ വിലാസത്തില്‍ വര്‍ക്കല വി.ജയകുമാര്‍ (61) നിര്യാതനായി. അച്ഛന്‍: പരേതനായ വാസുപിള്ള. അമ്മ: പരേതയായ രുഗ്മിണി അമ്മ, സഹോദരങ്ങള്‍: സുമതി അമ്മ, സരസ്വതി അമ്മ (റിട്ട. ഗവ: ട്രഷറി), തുളസീഭായി (റിട്ട. ബ്ലോക്ക് ഓഫീസ്) വിജയന്‍, ജയകുമാരി. സംസ്‌ക്കാരം തിങ്കള്‍ രാവിലെ 11 മണിക്ക്.

വാനരസേന എന്ന സിനിമയുടെ സംവിധായകനും, മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു തുടങ്ങി നിരവധി സിനിമകളുടെ സഹസംവിധായകനും, ടെലിവിഷന്‍ മേഖലയില്‍ കോടീശ്വരന്‍, സ്വര്‍ണമഴ തുടങ്ങി റിയാലിറ്റി ഷോകളുടെ സഹസംവിധായകനുമായും പ്രവര്‍ത്തിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *