

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ കര്‍ഷകദിനാചരണം. വര്‍ക്കല നഗരസഭയും കൃഷിഭവനും സംയുക്തമായാണ് കര്‍ഷകദിനം ആചരിക്കുന്നത്. നാളെ രാവിലെ 9 ന് എസ്.ആര്.മിനി ആഡിറ്റോറിയത്തില്‍ അഡ്വ.വര്‍ക്കല ജോയി എം.എല്‍.എ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ വര്‍ക്കല നഗരസഭയിലെ തെരഞ്ഞെടുത്ത മാതൃകാ കര്‍ഷകരെ ആദരിക്കും. വര്‍ക്കല നഗരസഭ ചെയര്മാന് കെ.എം.ലാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്.വി.വിജി സ്വാഗതം പറയും. നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭയിലെയും കൃഷിഭവനിലെയും ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

