Breaking News

തേവലക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞം

തേവലക്കര ശ്രീ മഹാ ഗണപതി ക്ഷേത്രത്തില്‍ നടന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന ഉണ്ണിയൂട്ട്‌

വെഞ്ഞാമൂട്: വെഞ്ഞാറമൂട് തേവലക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പതിനൊന്നാമത് ഭാഗവത സപ്താഹ യജ്ഞം. സപ്താഹ യജ്ഞത്തിന്റെയും സ്ഥിരം സപ്താഹ പന്തലിന്റെയും ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ നിര്‍വഹിച്ചു. ആര്‍.അപ്പുക്കുട്ടന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.

ഭദ്രദീപപ്രകാശനം ക്ഷേത്ര തന്ത്രി തിരുവല്ല തെക്കേടത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ അമൃതം ഗോപാലകൃഷ്ണന്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. 16 ന് ഉണ്ണിയൂട്ട് നടന്നു. 17 ന് ഗോവിന്ദ പട്ടാഭിഷേകം, 18 ന് രുഗ്മിണി സ്വയംവരം, 19 ന് കുചേലോപാഖ്യാനം, ശനീശ്വരപൂജ, 20 ന് സ്വര്‍ഗ്ഗാരോഹണം, വിനായക ചതുര്‍ത്ഥി മഹോത്സവം, വിനായകസദ്യ. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *