Breaking News

ചെമ്മരുതി പഞ്ചായത്തില്‍ കര്‍ഷകദിനാചരണം

വര്‍ക്കല: വര്‍ക്കല ചെമ്മരുതി പഞ്ചായത്തില്‍ കര്‍ഷകദിനാചരണം. നാളെ രാവിലെ 10.30ന് ചെമ്മരുതി പഞ്ചായത്ത് മിനി ആഡിറ്റോറിയത്തില്‍ വച്ച് കൂടുന്ന യോഗത്തില്‍ അഡ്വ.വര്‍ക്കല ജോയി എം.എല്‍.എ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചെമ്മരുതി പഞ്ചായത്തിലെ തെരഞ്ഞെടുത്ത മാതൃകാ കര്‍ഷകരെ ആദരിക്കും.

ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൃഷി ഓഫീസര്‍ റോഷ്‌ന.എസ് സ്വാഗതം പറയും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ഷക ദിനവുമായി ബന്ധപ്പെട്ട് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *