Breaking News

നിഖിലിന്റെ വീട്ടില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി

കായംകുളം: കായംകുളം എം.എസ്.എം കോളജില്‍ നിഖില്‍ സമര്‍പ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക് ലിസ്റ്റും കണ്ടെത്തി. ഇന്നലെ നിഖിലിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിലൂടെയാണ് എം.കോം പ്രവേശനത്തിനായി നിഖില്‍ സമര്‍പ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റും മാര്‍ക് ലിസ്റ്റും കണ്ടെത്തിയത്. ഇതോടൊപ്പം പണമിടപാട് രേഖകള്‍, പാസ് ബുക്ക് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മുന്‍ എസ്.എഫ്.ഐ നേതാവും ഇപ്പോള്‍ മാലി ദ്വീപില്‍ ജോലി ചെയ്യുകയും ചെയ്യുന്ന അബിന്‍.സി.രാജിന് രണ്ട് ലക്ഷം രൂപ നല്‍കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയതെന്ന് നിഖില്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

അബിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായില്ലെങ്കില്‍ തിരച്ചില്‍ നോട്ടീസും ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. കൊമേഴ്‌സ് വിഭാഗത്തിലെ അധ്യാപകര്‍ക്കു മുന്നില്‍ നിഖിലിനെ എത്തിച്ച് തെളിവെടുക്കും. എറണാകുളത്തെ ഓറിയോണ്‍ എന്ന ഏജന്‍സിയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. ഈ ഏജന്‍സി വഴിയാണ് നിഖില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയത്. അതേസമയം, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലിസ് കസ്റ്റഡിയില്‍ കഴിയുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാളെ നിഖിലിന്റെ ജാമ്യാപേക്ഷ കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരിഗണിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *