

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ തടസഹര്‍ജിയുമായി പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍. നേരത്തെ, പ്രിയ വര്‍ഗീസിനെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. തന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കിയിരിക്കുന്നത്.

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പ്രിയ വര്‍ഗീസിന്റെ തടസഹര്‍ജി. അഭിഭാഷകരായ കെ.ആര്‍.സുഭാഷ് ചന്ദ്രന്‍, ബിജു.പി.രാമന്‍ എന്നിവര്‍ മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

