Breaking News

ആകാശ് തില്ലങ്കേരി അതീവ സുരക്ഷാ ജയിലില്‍

വിയ്യൂര്‍: കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരിയെ വിയ്യൂരിലെതന്നെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ആകാശിനെ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് ആകാശിനെതിരെ വിയ്യൂര്‍ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആകാശ് താമസിച്ചിരുന്ന സെല്ലിന്റെ ഒരു ഭാഗം ഉടുമുണ്ട് കെട്ടി മറച്ചിരുന്നു. ആകാശ് കിടക്കുന്നത് പുറത്തു നിന്ന് നോക്കുന്ന ഉദ്യോഗസ്ഥന് കാണാന്‍ കഴിയില്ല. ഇത് ജയില്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജയില്‍ ഉദ്യോഗസ്ഥന്‍ തുണി മാറ്റിച്ചു. മറ്റൊരു ഉദ്യോഗസ്ഥനോട് ഇക്കാര്യത്തെക്കുറിച്ച് ആകാശ് പരാതി പറയവെ അവിടേക്ക് വന്ന ആകാശിന്റെ ചട്ടവിരുദ്ധ നടപടി ചോദ്യംചെയ്ത ഉദ്യോഗസ്ഥനെ ആകാശ് മര്‍ദ്ദിക്കുകയായിരുന്നു.

ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം ഉദ്യോഗസ്ഥന്‍ വിയ്യൂര്‍ പൊലീസിന് പരാതി നല്‍കി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ജാമ്യമില്ലാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഇന്നലെ തന്നെ ആകാശിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റി. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്കാണ് മാറ്റിയത്. കാപ്പ ചുമത്തപ്പെട്ട 130 ഗുണ്ടകളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കേരളത്തിലെ പത്തു ജില്ലകളില്‍ നിന്നുള്ള ഗുണ്ടകളാണ് ഇവര്‍. ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി പൊലീസ് തേടും.

Related posts

Leave a Reply

Your email address will not be published. Required fields are marked *