

വർക്കല : വർക്കലയിലും പരിസര പ്രദേശങ്ങളിലും ലഹരിവേട്ട വ്യാപകമാക്കി എക്സൈസ് . നാവായിക്കുളം എക്സൈസ് സർക്കിൾ ഓഫിസും, വർക്കല എക്സൈസ് റേഞ്ച് ഓഫിസുമാണ് റെയ്ഡ് നടത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ബാറുകളും ബിവറേജസ് ഔട്‍ലെറ്റുകളും അടച്ചിട്ടതോടെ , വ്യാജ മദ്യലോബി ശക്തി പ്രാപിച്ചേക്കാമെന്ന നിഗമനത്തിൻറ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന കർശനമാക്കിയത്. കല്ലമ്പലം, മാവിന്മൂട്,നാവായിക്കുളം, കുടവൂർക്കോണം, എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഇന്ന് രാവിലെ 10 മണിയോടെ ആരംഭിച്ച റെയ്ഡ് 4 മണിയോടെയാണ് അവസാനിച്ചത്. വ്യാപക റെയ്‌ഡിൽ കുടവൂർകോണം ഗൗരിവിലാസത്തിൽ ബാബുവിന്റെ മകൻ റിഗുവിന്റെ വീട്ടിൽ നിന്നും 207 ലിറ്റർ വാഷും ,ഒരു ലിറ്റർ ചാരായവും, നാവായിക്കുളം പനപ്പാംകുന്ന് കൃഷ്ണവിലാസത്തിൽ പദ്മനാഭപിള്ളയുടെ മകൻ രാജേഷിന്റെ പക്കൽ നിന്നും 30 ലിറ്റർ വാഷും പിടിച്ചെടുത്തു. രണ്ടു പ്രതികളുടെയും പേരിൽ എഫ് .ഐ .ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്. വർക്കല എക്സൈസ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവൻറ്റീവ് ഓഫീസർ ദേവലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ മഞ്ജുനാഥ്, രാഹുൽ,ശ്രീജിത്ത്, അഖിൽരാജ്.കെ എന്നിവർ പങ്കെടുത്തു. നാവായിക്കുളം എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവൻറ്റീവ് ഓഫീസർ എ . അഷറഫ് സിവിൽ എക്സൈസ് ഓഫിസർമാരായ താരിഖ്,സജീർ ഗ്രേയ്‌ഡ് പ്രിവൻറ്റീവ് ഓഫീസർ വിജയകുമാർ എന്നിവരും പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം …