
മണമ്പൂർ: മണമ്പൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. പെരുംകുളം മിഷൻ കോളനിയിൽ കല്ലറതോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (38)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒൻപതര മണിയോടെയായിരുന്നു സംഭവം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടു നിൽക്കവെയായിരുന്നു ആക്രമണം. ഇരുപതോളം പേർ ചേർന്ന് ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു എന്നാണു ദൃക്‌സാക്ഷി മൊഴിയെന്നു പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജോഷിയുടെ വീട്ടിൽ നിന്നും ഏകദേശം 200 മീറ്ററോളം അകലെയുള്ള പാറയിൽകട മാടപ്പള്ളികോണത്ത് വച്ചായിരുന്നു കൊലപാതകം. കയ്യിലും കാലിലും ഒക്കെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ജോഷിയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒൻപതര മണിയോടെ പടക്കം പൊട്ടുന്ന ശബ്ദവും ആളുകൾ ഓടിപ്പോകുന്ന ഒച്ചയും കേട്ടതായി കൊലപാതകം നടന്ന സ്ഥലത്തിനു ചുറ്റുമുള്ള പ്രദേശവാസികൾ പറഞ്ഞു. കൊല്ലപ്പെട്ട ജോഷി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഒരു കേസിൽപെട്ട ഇയാൾ രണ്ടുമൂന്നു മാസങ്ങൾക്കു മുമ്പാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കൊലപാതകം, വധശ്രമം, കഞ്ചാവ് കടത്ത്, തുടങ്ങി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു . എസ്.പി ഉൾപ്പടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് .

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം …