Breaking News

വർക്കലയിലും പരിസരപ്രദേശങ്ങളിലും ലോക് ഡൌൺ സമ്പൂർണ്ണം

വർക്കല: വർക്കലയിലും പരിസരപ്രദേശങ്ങളിലും ലോക് ഡൌൺ സമ്പൂർണ്ണം. ജനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ലോക്ഡൗണിനോട് പൂർണ്ണമായും സഹകരിക്കാൻ തീരുമാനിച്ചതോടെ സാധാരണ ഗതിയിൽ വളരെ തിരക്കേറിയ റോഡുകൾ പോലും വിജനമായി .വളരെ അപൂർവ്വമായി അത്യാവശ്യങ്ങൾക്കു മാത്രമായാണ് ജനങ്ങൾ പുറത്തിറങ്ങിയത് . പരിശോധന കർശനമാക്കി പോലീസ് സേനയും നിരത്തുകളിൽ നിലയുറപ്പിച്ചു .റോഡിലിറങ്ങിയ വാഹനങ്ങളെല്ലാം തന്നെ തടഞ്ഞു നിർത്തി അത്യാവശ്യ കാര്യങ്ങൾക്കാണോ യാത്രയെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് കടത്തി വിട്ടത്. പോലീസിനെ സഹായിക്കാൻ സന്നദ്ധ സേനാഗങ്ങളും റോഡിലിറങ്ങിയിരുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *