Breaking News

8 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

കല്ലമ്പലം: അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സ്കൂട്ടറിൽ സൂക്ഷിച്ച് കടത്താൻ ശ്രമിച്ച ഒരാളെ എക്സൈസ് സംഘം പിടികൂടി. പനയറ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ബിജുവിലാസത്തിൽ താമസിക്കുന്ന വാവച്ചി എന്ന് വിളിക്കുന്ന ബിനു (42)വിനെയാണ് പിടികൂടിയത്.

കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ പള്ളിക്കൽ–മടവൂർ ഭാഗങ്ങളിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളിൽ നിന്ന് ഏകദേശം എട്ട് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.

വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ എക്സൈസ് നിയമപ്രകാരം കേസെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *